കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വ ദിനാചരണം; ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയില്‍
കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വ ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര വെച്ച് സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗവും കെ.പി.പി.എ സംസ്ഥാന സിക്രട്ടറിയേറ്റ് അംഗവുമായ ടി.സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക-ചലചിത്ര പ്രവര്‍ത്തകനുമായ ഫാര്‍മസിസ്റ്റ് രാധാകൃഷ്ണന്‍ പേരാമ്പ്രക്ക് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പേരാമ്പ്ര ഏരിയാ സെക്രട്ടറി പി.കെ രാജീവന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എം. ജിജീഷ് അധ്യക്ഷതയും വഹിച്ചു. ജില്ലാകമ്മറ്റി അംഗങ്ങളായ അര്‍ജ്ജുന്‍ രവി, റനീഷ് എ.കെ. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് ഉഷ. സി.സി. നന്ദി പറഞ്ഞു.