‘സമ്മര്‍ദ്ദത്തിന് പ്രധാന കാരണം കടുത്ത ചുമതലാഭാരം’; കേരള പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന്‌ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ


Advertisement

ഇരിങ്ങത്ത്: കാലാനുസൃതമായി ഉണ്ടാകേണ്ട അംഗസംഖ്യാ വര്‍ദ്ധനവ് ഉണ്ടാകാത്തതും അതുവഴി പോലീസിന് കടുത്ത ചുമതലാഭാരം വരുന്നതുമാണ് പോലീസിനകത്തെ സമ്മര്‍ദ്ദത്തിന് പ്രധാന കാരണമെന്നും, ആവശ്യമായ അംഗസംഖ്യ അനുവദിക്കണമെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മുപ്പത്തിനാലാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങത്ത് ഗ്രീന്‍ ഓക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ജില്ലാ പ്രസിഡണ്ട് എം.ആര്‍ ബിജു അധ്യക്ഷത വഹിച്ചു. നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍, സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി സുഭാഷ് ബാബു, കെപിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു, ജോയിന്‍ സെക്രട്ടറി മഹേഷ് പി.പി, വൈസ് പ്രസിഡണ്ട് വി.ഷാജി, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഭിജിത്ത് ജി.പി, ജില്ലാ സെക്രട്ടറി പി.സുകിലേഷ് എന്നിവര്‍ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും
ട്രഷറര്‍ സി.ഗഫൂര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

Advertisement
Advertisement