60 വയസു കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം
കൊയിലാണ്ടി: 60 വയസു കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം പാലിയക്കണ്ടി ശിവദാസന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.വി.ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.
ജില്ല പ്രസിഡന്റ് മാങ്ങോട്ടില്‍ സുരേന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.ചാത്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ കാനത്തില്‍ ജമീല, ബ്ലോക്ക് .പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പി.കെ.കബീര്‍ സലാല, ഹാരിസ് ബാഫഖി തങ്ങള്‍, ഷിജിത്ത്, സലിം മണാട്ട്, സജീവന്‍, മഞ്ഞക്കളം നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.കെ.രാമകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.സി സതീഷ് ചന്ദ്രന്‍ സ്വാഗതവും സജില്‍ നന്ദിയും പറഞ്ഞു
ഭാരവാഹികള്‍: സെക്രട്ടറി: പി.ചാത്തു , പ്രസിഡന്റ്: പി.കെ.അശോകന്‍, ഖജാന്‍ജി: ഹാരിസ് ബാഫഖി തങ്ങള്‍. 36 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.