‘വാടക കെട്ടിടങ്ങളിലെ ഓഫീസുകൾക്ക് ഭൂമി കണ്ടെത്തി സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കുക’; കൊയിലാണ്ടിയിൽ കേരള എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി ഏരിയ സമ്മേളനം


Advertisement

കൊയിലാണ്ടി: കേരള എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി ഏരിയ വജ്ര ജൂബിലി സമ്മേളനം സംഘടിപ്പിച്ചു. ടൗൺ ഹാളിൽ ചേർന്ന സമ്മേളനം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്ക് ഭൂമി കണ്ടെത്തി സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Advertisement

ഏരിയ പ്രസിഡന്റ് കെ മിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കെ ടി വിജിത്ത് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ ബൈജു അനുശോചന പ്രമേയം അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ട്രഷറർ കെ രജീഷ് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി പി കെ അനിൽകുമാർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

Advertisement

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – കെ രജീഷ്, വൈസ് പ്രസിഡന്റുമാർ – കെ ബൈജു, കെ.കെ സുധീഷ് കുമാർ, സെക്രട്ടറി – എസ്.കെ ജെയ്സി, ജോയിന്റ് സെക്രട്ടറിമാർ – പി.കെ അനിൽകുമാർ, കെ.ടി വിജിത്ത്, ട്രഷറർ – ഇ ഷാജു.

Advertisement