‘സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളി വിടരുത്’; കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഉപവാസ സമരം സംഘടിപ്പിച്ചു


കോഴിക്കോട്; കേരള എന്‍ ജി. ഒ അസോസിയേഷന്‍ കോഴിക്കോട് താലൂക്ക് ആസ്ഥാനത്ത് ഉപവാസസമരം ‘പ്രതിഷേധാഗ്‌നി’ സംഘടിപ്പിച്ചു. ജീവനക്കാര്‍ക്ക് അര്‍ഹമായ ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക ഉള്‍പ്പെടെയുള്ള നിരവധിയായ ആനുകൂല്യങ്ങള്‍ അന്യായമായി തടഞ്ഞുവെയ്ക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന്
ഡി.സി.സി പ്രസിഡണ്ട് പ്രസ്താവിച്ചു.

പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ അടിയന്തരമായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് പ്രസിഡണ്ട് സജീവന്‍ പൊറ്റക്കാട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. പ്രദീപന്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സെറ്റോ ജില്ലാ ചെയര്‍മാന്‍ എം ഷിബു, ജില്ലാ ട്രഷറര്‍ രജീഷ് കുമാര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.ടി ജിതേഷ്, മുരളീധരന്‍ കന്മന, ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചേമ്പാല, കെ.വി രവീന്ദ്രന്‍, വിബീഷ് വി. സന്തോഷ് കുനിയില്‍, കെ.പി അനീഷ് കുമാര്‍ എന്‍.പി. രഞ്ജിത്ത്, കെ.പി. സുജിത, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.കെ.രാജീവ് കുമാര്‍, അഖില്‍ എ.കെ ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ എലിസബത്ത് ടി. ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഷേധ മാര്‍ച്ചിന് യു.ജി ജ്യോതിസ്സ്, രമേശന്‍ ടി, ബാലകൃഷ്ണന്‍ കെ.വി, സന്തോഷ് പി.കെ. ലിന്‍സ് റജി.ആര്‍, നിഷാന്ത്, കെ.ടി നിഷ ബി.ആര്‍, ലിജിന സി.രമേശന്‍, പി. മനോജ്കമാര്‍, പി. പ്രേംലാല്‍ പി. സുബീഷ്, നിധിന്‍ ചേനോത്ത്, അനുരാഗ് എന്നിവര്‍ നേതൃത്വം നല്‍കി.