‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ട്രോമ കെയര്‍ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ലഭ്യമാക്കണം’; നഴ്‌സസ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം നടത്തി
കൊയിലാണ്ടി: കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ സമ്മേളനം നടത്തി. ഗവണ്‍മെന്റ് താലൂക് ആശുപത്രിയില്‍ നഴ്‌സസ് ഉള്‍പ്പെടെ ആവശ്യമായ പുതിയ തസ്തിക സൃഷ്ടിച്ച് ഐ.സി.യു ട്രോമ കെയര്‍ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊയിലാണ്ടി നഗരസഭ സാംസ്‌കാരിക നിലയം ഹാളില്‍ നടന്ന സമ്മേളനം കെ.ജി.എന്‍.എ സംസ്ഥാന കമ്മിറ്റി അംഗം പ്രീത പി. ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമല്‍ ഗീത് എം. സ്വാഗതവും ട്രഷരര്‍ ശ്രീശുഭ ടി.എന്‍ നന്ദിയും പറഞ്ഞു.
പരിപാടിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റ് രമ്യ മോഹന്‍, ഏരിയ സെക്രട്ടറി നീരജ ടി.എ.സ്
ഏരിയ ട്രഷറര്‍ ശ്രീശുഭ ടി.എന്‍ എന്നിവരെ തിരഞ്ഞെടുത്തു.
Description: kerala-government-nurses-association-organized-koyilandy-area-conference