തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന ഗ്യാസ്, കെട്ടിട വില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ മൂടാടി പഞ്ചായത്ത് സമ്മേളനം
മൂടാടി: തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന ഗ്യാസ് വിലവര്‍ദ്ധനവ്, കെട്ടിട നിര്‍മാണ സാമഗ്രഹികളുടെ വിലവര്‍ദ്ധനവ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ (സി.ഐ.ടി.യു) മൂടാടി പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കാത്തതിലും സര്‍ക്കാര്‍ ഇടപെടണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.
സമ്മേളനം കെ.പി.മനോജ് നഗറില്‍ (നന്തിസഹകരണ ബാങ്ക് ഓഡിറ്റോറിയം) രാമന്‍ എം.ടി.കെയുടെ അഡ്യക്ഷതയില്‍ കെ.കെ.മമ്മു (സി.ഐ.ടി.യു ജില്ലാ സെക്രട്ടറി) ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ശശി കാട്ടില്‍ റിപ്പോര്‍ട്ടും ജില്ലാ കമ്മറ്റി അംഗം രവി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ 19 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: സെക്രട്ടറി – ശശി കാട്ടില്‍, പ്രസിഡന്റ് – വേലായുധന്‍, ട്രഷറര്‍ -പുഷ്പാകരന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ (ഏരിയാ സെക്രട്ടറി), കെ.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി ശശി കാട്ടില്‍ സ്വാഗതവും, സത്യന്‍ നന്ദിയും പറഞ്ഞു.