20ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി; കീഴൂര്‍ ഗവ. യു.പി സ്‌കൂള്‍ ചുറ്റുമതില്‍ സ്‌കൂളിന് സമര്‍പ്പിച്ചു


Advertisement

കീഴൂര്‍: കീഴൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ചുറ്റുമതിലിന്റെ ഉദ്ഘാടനം വടകര എം.പി. ഷാഫി പറമ്പില്‍ നിര്‍വഹിച്ചു. വടകര മുന്‍ എം.പി കെ.മുരളീധരന്‍ അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് ചുറ്റുമതില്‍. പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Advertisement

നഗരസഭാ സെക്രട്ടറി വിജില.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷജ്മിന അസ്സയിനാര്‍, ഷഫീക്ക് വടക്കയില്‍, കാര്യാട്ട് ഗോപാലന്‍, മേലടി എ.ഇ.ഒ- അസീസ്.പി, മാതാണ്ടി അശോകന്‍, എം.എ.വിജയന്‍, മുജേഷ് ശാസ്ത്രി, ഷാജി പാറക്കണ്ടി, മഠത്തില്‍ അബ്ദുറഹിമാന്‍, കാര്യാട്ട് നാരായണന്‍, കണ്ടോത്ത് ചന്ദ്രന്‍, ജര്‍ഷിന, പ്രബിത.പി.ബി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement

സി.കെ.ഷഹനാസ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ ദിനേശ് കുമാര്‍ നന്ദിയും പറഞ്ഞു. ചുറ്റുമതില്‍ നിര്‍മ്മാണം ഭംഗിയായി പൂര്‍ത്തീകരിച്ച ശരണ്‍.എന്‍.വിക്ക് എം.പി ഉപഹാരം നല്‍കി. യു.കെ.കുമാരന്‍ രചിച്ച തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന്റ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ച ജയശങ്കര്‍ കീഴായി കൃതി എം.പി.ക്ക് സമ്മാനിച്ചു. എമിന്‍ തനാസ്, ദേവജ് എന്നീ വിദ്യാര്‍ഥികളും പരിപാടിയില്‍ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കുട്ടികള്‍ സ്വാഗതനൃത്തം അവതരിപ്പിച്ചു.

Advertisement

 

Summary: Keezhur Govt. UP School has dedicated its perimeter wall to the school