കീഴരിയൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. മിസ്ഹബിന് സ്വീകരണം നല്‍കി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി
കീഴരിയൂര്‍: മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയതില്‍ റിമാന്‍ഡിലായ ശേഷം ജയില്‍ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. മിസ്ഹബിന് കീഴരിയൂരില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.
കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വരെ രക്ഷയില്ലെന്നും നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു പറഞ്ഞു. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി.യു. സൈനുദീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം വി.പി. ദുല്‍ഖിഫില്‍, കെ.എം. സുരേഷ് ബാബു, ടി. കുട്ട്യാലി എന്നിവര്‍ പ്രസംഗിച്ചു.