സൗജന്യ രക്തപരിശോധനയും ബോധവല്‍ക്കരണ ക്ലാസും; വയോജനങ്ങള്‍ക്കായി ആയുര്‍വേദ ക്യാമ്പ് നടത്തി കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും ഗവ ആയുര്‍വേദ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററും
കീഴരിയൂര്‍: വയോജന ആയുര്‍വേദ ക്യാമ്പ് നടത്തി കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും ഗവ ആയുര്‍വേദ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററും. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആയുര്‍വേദ ക്യാമ്പ് നടത്തിയത്.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആന്‍സി .ബി സ്വാഗതവും, ശ്രുതി എസ്.എസ് നന്ദിയും പറഞ്ഞു. ഡോ. ആന്‍സി ബി, ഡോ: ആതിര അശോക്, ഡോ: സിതാര, ഡോ: ഹര്‍ഷിത എന്നിവര്‍ രോഗികളെ പരിശോധിച്ചു. ബോധവല്‍ക്കരണ ക്ലാസ്സ്, സൗജന്യ രക്ത പരിശോധന രോഗീ പരിശോധന എന്നിവ ഉള്‍പ്പെടുത്തിയ ക്യാമ്പില്‍ 110 ഓളം പേര്‍ പങ്കെടുത്തു
കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ ജലജ ടീച്ചര്‍, സവിത നിരത്തിന്‍ മീത്തല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
Summary: Keezhriyur Gram Panchayat and Govt. Ayurveda Dispensary Health and Wellness Center conducted Vayojana Ayurveda Camp.