കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു


കീഴരിയൂര്‍: ആറുവര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.

2014ല്‍ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന് മുകളിലാണ് വിശാലമായ മ്യൂസിയം. കമ്മ്യൂണിറ്റി ഹാളിന് മുകളില്‍ വിശാലമായ ഹാള്‍ നിര്‍മ്മിച്ച് നേരത്തെ ഉണ്ടായിരുന്ന ഹാള്‍ ലൈബ്രറിയാക്കുവാന്‍ 2019ല്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചിരുന്നു.

എന്നാല്‍ നിര്‍മ്മാണ ഘട്ടത്തില്‍ മേല്‍ കമ്യൂണിറ്റി ഹാള്‍ ചരിത്ര മ്യൂസിയമാക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തു. ഇതിനെതിരെ പ്രദേശത്തെ കോണ്‍ഗ്രസ് കമ്മിറ്റി നിയമപോരാട്ടത്തിനൊരുങ്ങുകയും ഒടുവില്‍ പഞ്ചായത്തിന് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടിയും വന്നു.

2022 നവംബറില്‍ നിര്‍മാണ കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മ്മാണം അധികം വൈകാതെ പൂര്‍ത്തീകരിച്ചെങ്കിലും ഏറെക്കാലമായി കെട്ടിടം അടഞ്ഞുകിടക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ എം.എല്‍.എയുടെ ശക്തമായ ഇടപെടലിലാണ് കെട്ടിടം തുറന്നുപ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം സുനില്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ദീപ ടി.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി ശിവാനന്ദന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അമല്‍സ രാഗ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷ വല്ലിപ്പടിക്കല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനിത ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ കെ.സി രാജന്‍, കുറ്റ്യോയത്തില്‍ ഗോപാലന്‍, സവിത നിരത്തിന്റെ മീത്തല്‍, പി.കെ ബാബു, ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍, ടി.കെ വിജയന്‍, ടി.യു വിജയന്‍, ടി.കുഞ്ഞിരമാന്‍ മാസ്റ്റര്‍, ടി.യു.സൈനുദ്ദീൻ, കെ.ടി ചന്ദ്രന്‍, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അന്‍സാര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Description: Keezhriyur Bomb Case Smriti Mandapam Hall inaugurated