കീഴ്പ്പയ്യൂരില്‍ കുറുക്കനും തെരുവുനായയും കുഴഞ്ഞു വീണ് ചത്തു; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ (വീഡിയോ കാണാം)


കീഴ്പയൂര്‍: കീഴ്പ്പയൂര്‍ വെസ്റ്റില്‍ കുറുക്കനും തെരുവു നായയും കുഴഞ്ഞുവീണ് ചത്തനിലയില്‍. ഇന്ന് രാവിലെ കാരെപിള്ളയില്‍ താഴെ ഭാഗത്താണ് സംഭവം. ഒരു കുറുക്കന്‍ ഇവിടെ നിന്നും കമ്പി വേലി കടിച്ചു പൊട്ടിക്കാനും മറ്റും ശ്രമം നടത്തുകയും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു പിന്നീട് കുഴഞ്ഞുവീണു ചത്തുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ കൊളവട്ടുങ്കല്‍ ചന്ദ്രന്റെ വീട്ടിലും അവശതയില്‍ വന്ന ഒരു നായ ഇന്ന് ചത്തു.

ഇതോടെ നാട്ടുകാര്‍ കൂടുതല്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കുറുക്കന്റെ ശല്യമുണ്ട് ഇന്നലെ കൊയമ്പ്രത്ത് ഫൈസലിന്റെ മകന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുഹമ്മദ് സിനാനെ വീട്ടു മുറ്റത്തു നിന്നും മറ്റൊരു കുറുക്കന്‍ കടിച്ചു പരിക്കേല്പിച്ചിരുന്നു. ഈ കുറുക്കനെ അപ്പോള്‍ തന്നെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.

കൂടാതെ കാരെപിള്ളയില്‍ ദുര്‍ഗപ്രസാദിന്റെവീട്ടില്‍ വളര്‍ത്തുന്ന ആടിനെയും കുറുക്കന്‍ പരിക്കേല്‍പ്പിച്ചിരുന്നു. അന്നു തന്നെ നിരവധി തെരുവുനായകളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കുറുക്കനും നായയും ഇന്ന് ചത്തിരിക്കുന്നത്. ഇത് വളരെ ആശങ്കയുളവാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അധികൃതരുടെ സത്വര ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

[

വീഡിയോ കാണാം

summary: keezhppayur fox and stray dog died, people on there are panicking