‘സഹകരണ നിയമത്തിലെ മാറ്റങ്ങൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താവണം’: കെസിഇഎഫ് കൊയിലാണ്ടി താലൂക്ക് ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: സഹകരണ നിയമത്തിലെ മാറ്റങ്ങൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) സർക്കറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി നെല്ല്യാടി പുഴ തീരത്ത് നടന്ന താലൂക്ക് തല പഠനക്യാമ്പും, വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും, ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും കെസിഇഎഫ്‌ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.സി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡണ്ട് ബഷീർ മറയത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. അജയൻ സി.വി, അനിത വത്സൻ, ഇ അജിത് കുമാർ, സുധീർകുമാർ ആർ, ടി നന്ദകുമാർ, എ.വീരേന്ദ്രകുമാർ, നിഷ എ.പി, നിക്സൺ ഉബൈദ് വാഴയിൽ എന്നിവർ പങ്കെടുത്തു.

പ്രമുഖ ട്രയിനർ സജി നരിക്കുന്നി ക്ലാസ് എടുത്തു. താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ സ്വാഗതവും ട്രഷറർ ജിതിൽ ബി നന്ദിയും പറഞ്ഞു.