തെളിനീരൊഴുകും നവകേരളം: മേപ്പയൂരിലെ കായലാട്- നടേരി തോട് ജനപങ്കാളിത്തതോടെ ശുചീകരിക്കാനുള്ള യജ്ഞം ഏപ്രിൽ 30 ന്
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കായലാട്- നടേരി തോട് ജനപങ്കാളിത്തതോടെ ശുചീകരിക്കാനുള്ള യജ്ഞം ഏപ്രിൽ 30 ന് നടത്താൻ നരക്കോട് മൈത്രി ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ നിഷിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനിലയം വിജയൻ, മിനി അശോകൻ, റാബിയ എടത്ത്കണ്ടി, എൻ.എം.ദാമോദരൻ, അശോകൻ പെരുമ്പട്ടാട്ട്, മൊയ്തീൻ മാസ്റ്റർ കളയംകുളത്ത്, പി.ബാലൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ എം.കെ, അമ്പാടി കുഞ്ഞിക്കണ്ണൻ, കെ.ടി.കെ.പ്രഭാകരൻ, കെ.എം.ബാലൻ, ഇ.ശ്രീജയ, ആർ.ബാലകൃഷ്ണൻ, വത്സല കെ.എം, രാജഗോപാലൻ എ.സി, അശ്വിൻ .ബി (വി.ഇ.ഒ), വിപിൻദാസ് എന്നിവർ സംസാരിച്ചു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ജനറൽ കൺവീനറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ശോഭയും ചെയർമാനായി എൻ.എം.ദാമോദരനുമായിട്ടുള്ള 101 അംഗ സ്വാഗതസംഘ കമ്മിറ്റി യോഗത്തിൽ രൂപീകരിച്ചു.