പാണ്ടിമേളവും തിറകളും ഗാനമേളയുമൊക്കെയായി ആഘോഷം; കാവുംവട്ടം പാറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി ഒന്നുമുതല്‍, ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു


കൊയിലാണ്ടി: കാവുംവട്ടം പാറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി ഒന്നുമുതല്‍ അഞ്ചുവരെ അഞ്ച് ദിവസം ആഘോഷിക്കാന്‍ തീരുമാനിച്ചു. ഉത്സാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക കലാകാരന്മാരുടെ പരിപാടി, മെഗാ ഗാനമേള, ചെണ്ടമേള സമര്‍പ്പണം, സമൂഹസദ്യ, താലപ്പൊലി, തിറകള്‍, പാണ്ടിമേളം എന്നിവ സംഘടിപ്പിക്കും.

ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. നവംബര്‍ 25 നു നടന്ന സ്വാഗതസംഘം യോഗത്തില്‍ ഭക്തജനങ്ങളും നാട്ടുകാരും അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. ആഘോഷ കമ്മിറ്റി ചെയര്‍മാനായി പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്ററെയും ജനറല്‍ കണ്‍വീനറായി സുജിത്ത്.എസ്.പിയെയും തിരഞ്ഞെടുത്തു. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.സുജാതന്‍ സ്വാഗതവും പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു.

സി.ഗോപാലന്‍ ആമുഖ പ്രസംഗവും ആഘോഷ പരിപാടികളുടെ വിശദീകരണം ഒ.പി.ഗണേഷും നടത്തി. സി.പി.ഭാസ്‌കരന്‍ നന്ദി പറഞ്ഞു.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി പി.രാജന്‍ മാസ്റ്റര്‍, ടി.ഗിരീഷ് മാസ്റ്റര്‍, പി.പി.ഫാസില്‍, ഇന്ദിര ടീച്ചര്‍, ശ്രീധരന്‍ നായര്‍ പുഷ്പശ്രീ, ഷംസു മഞ്ഞളാട് കുന്ന്, കെ.പി.അജിത, സുലോചന, സുരേഷ്.കെ.എം, ഗണേഷ് ഒ.പി, സുരേഷ്.വി.പി, പ്രവീണ്‍.കെ.എം, സോണിറ്റ് ടി.പി, റിഞ്ചു.എസ്.ആര്‍, രന്തീഷ്.കെ, അനീഷ്.കെ.എം, മൃദുല്‍.കെ, പ്രജീന.കെ.പി, പ്രീതി കെ.എം എന്നിവരെ തിരഞ്ഞെടുത്തു