പാട്ടും നൃത്തവുമായി പേരാമ്പ്ര ബ്ലോക്കിലെ വനിതാ ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഒത്തുകൂടി; കാതല്‍ 23 ബ്ലോക്ക് വനിതാ ഫെസ്റ്റ് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍


പേരാമ്പ്ര: കാതല്‍-23 ബ്ലോക്ക് വനിതാ ഫെസ്റ്റ് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ അഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വജ്ര ജൂബിലി കലാകാരന്‍മാര്‍, താലൂക്ക് ആശുപത്രി ജീവനക്കാര്‍, ബ്ലോക്ക് ഓഫീസ് ജീവനക്കാര്‍ തുടങ്ങി ബ്ലോക്ക് പരിധിയിലെ വനിതകളാണ് ഫെസ്റ്റില്‍ പങ്കെടുത്തത്.

ഗ്രൂപ്പു ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന, കോല്‍ക്കളി, മൈമിങ്, സിനിമാറ്റിക് ഡാന്‍സ്, നാടന്‍ പാട്ടുകള്‍, തിരുവാതിരകളി, ഫോക്ക് ഡാന്‍സ് സംഗീത ശില്‍പ്പം, മോണോ ആക്ട്, വില്ലടിച്ചാന്‍ പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. വനിതാ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉല്‍ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, രജിത.പി.കെ, ബ്ലോക്ക് അംഗങ്ങളായ കെ.കെ.വിനോദന്‍, പ്രഭാശങ്കര്‍, ലിസി.കെ.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ..പ്രമോദ്, ശാരദ പട്ടേരി കണ്ടി, ബിന്ദു. കെ.കെ.കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ..പാത്തുമ്മ ടീച്ചര്‍, സ്വാഗതവും വനിതാ വികസന ഓഫീസര്‍ കെ..ദീപ നന്ദിയും പറഞ്ഞു.