മേലടി ബ്ലോക്ക് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം.രവീന്ദ്രനുവേണ്ടി കര്‍ഷക സംഘത്തിന്റെ ഗൃഹസന്ദര്‍ശനം
കീഴരിയൂര്‍: മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ കര്‍ഷക സംഘം ഏരിയാ ജോ സെക്രട്ടറി എം.എം. രവീന്ദ്രനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കര്‍ഷക സംഘം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു, ഏരിയാ പ്രസിഡന്റ് പി.കെ.ബാബു, ജില്ലാ കമ്മറ്റി അംഗം ടി.വി.ഗിരിജ, ട്രഷറര്‍.എ.എം.സുഗതന്‍, അഡ്വ:കെ.സത്യന്‍, പി.സി. സതീഷ്ചന്ദ്രന്‍, ബേബി സുന്ദര്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍ നായര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് കീഴരിയൂര്‍ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നവംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്.
[mid12]