വിനോദ സഞ്ചാരികളെ മാടിവിളിച്ച് പച്ചപ്പരവതാനി വിരിച്ച കരിയാത്തുംപാറ; കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കരിയാത്തുംപാറ ടൂറിസം സെന്റര്‍ തുറന്നു
കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസം സെന്റര്‍ തുറന്നു. ഇന്നലെ മുതലാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 മുതല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നു. നിലവില്‍ മഴ കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തുറന്നിരിക്കുന്നത്. എന്നാല്‍ പാറക്കടവ് മേഖലയിലെ പുഴയിലേയ്ക്ക് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ല.