ജപ്പാനീസ് ഷോട്ടോകാന്‍ കരാട്ടെ ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ കരാട്ടെ പരീക്ഷയും ബെല്‍റ്റ്ദാന ചടങ്ങും കാപ്പാട്


കാപ്പാട്: ജപ്പാനീസ് ഷോട്ടോകാന്‍ കരാട്ടെ ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ കാപ്പാട് സംഘടിപ്പിച്ച 12ാമത് കരാട്ടെ എക്‌സാമിനേഷനും ബെല്‍റ്റ് ദാനചടങ്ങും കാപ്പാട് ദിശയില്‍ നടന്നു. ഇന്ത്യ -ലണ്ടന്‍- പാരീസ് സൈക്കിള്‍ എക്‌സ്‌പെഡിഷനിലൂടെ വേള്‍ഡ് ബുക്ക് ഓഫ് റിക്കോഡ്‌സ് ഉടമയായ ഫായിസ് അഷ്‌റഫ് അലി പ്രോഗ്രാം ഉല്‍ഘാടനം ചെയ്തു.

മാപ്പിള കലാ രംഗത്ത് മികച്ച സംഭാവനകളര്‍പ്പിച്ച നാസര്‍ കാപ്പാടിനെയും, സീനിയര്‍ ജേണലിസ്റ്റ് പി.പി.മൂസയെയും പരിപാടിയില്‍ ആദരിച്ചു. ചീഫ് ഇന്‍സ്ട്രക്ടര്‍ രാജന്‍.എം കാപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.ഇസ്മായില്‍ സ്വാഗതവും രതീഷ് കാപ്പാട് നന്ദിയും പറഞ്ഞു.

Summary: Karate Examination and Belt Ceremony of Japanese Shotokan Karate and Martial Arts Academy Kapad