കാപ്പാട് ബ്ലൂ ഫ്ളാഗ് ബീച്ചില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലെ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി പതാക ഉയര്‍ത്തി (വീഡിയോ കാണാം)
കൊയിലാണ്ടി: കേരളത്തിലെ ഏക ബ്ലൂ ഫ്ളാഗ് ബീച്ചില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലെ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി പതാക ഉയര്‍ത്തി. ജില്ലാ കളക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡിയാണ് പതാക ഉയര്‍ത്തിയത്.
ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍. ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്.ടി, ഡി.ടി.പി.സി ഡെസ്റ്റിനേഷന്‍ മാനേജര്‍ അശ്വിന്.കെ.കെ, എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ സഞ്ചാരികള്‍ക്കായി ബീച്ചില്‍ ആംഫിബിയസ് വീല്‍ചെയര്‍ സൗകര്യം കാപ്പാട് ബീച്ചില്‍ ലഭ്യമാണ്.