അടിച്ചുകേറി തിരമാലകള്‍; വീണ്ടും കടലെടുത്ത് കാപ്പാട് ബീച്ച് റോഡ്, റോഡ് ഗാതഗതം നിരോധിച്ചു


കാപ്പാട്: കാപ്പാട് ബീച്ച്‌റോഡ് വീണ്ടും കടലെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് റോഡ് മുഴുവനായും കടലെടുത്തത്. നിലവില്‍ ബീച്ച് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്ത ശക്തമായ മഴയിലും തിരമാലയിലുമാണ് റോഡ് ഒലിച്ചുപോകാന്‍ തുടങ്ങിയത്. നാല് ദിവസം മുന്‍പ് ബീച്ച് റോഡിലെ ഒരുഭാഗത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഈ ഗര്‍ത്തം തന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശക്തമായ തിരമാലകള്‍ രൂപപ്പെട്ടതോടെ വീണ്ടും ഗര്‍ത്തം വലുതാവുകയും റോഡ് ഒലിച്ചുപോവുകയുമായിരുന്നു.

വീഡിയോ കാണാം

കഴിഞ്ഞ വര്‍ഷങ്ങളില്‍ കടലെടുത്ത സ്ഥലങ്ങളിലെ റോഡ് തന്നെയാണ് വീണ്ടും തകര്‍ന്നിരിക്കുന്നത്. ചേമഞ്ചേരി പഞ്ചായത്ത് 20 വാര്‍ഡില്‍ ഉള്‍പ്പെട്ട കാപ്പാട് ബീച്ച് റോഡില്‍ നിലവില്‍ 100 മീറ്ററിലധികം റോഡ് ശക്തമായ തിരമാലയില്‍ ഒലിച്ചുപോയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ പോലും ധൈര്യമായി കടന്നുപോകാന്‍ കഴിയാത്ത് സ്ഥിതിയാണ്. ഏതുനിമിഷവും റോഡ് മുഴുവനായും ഒലിച്ചുപോകാനുള്ള സാധ്യതയുണ്ട്.

ഇന്നലെ വാര്‍ഡ് മെമ്പര്‍ വത്സലയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും റോഡ് ഗതാഗതതം നിരോധിച്ചാതയി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇന്ന് വില്ലേജ് ഓഫീലര്‍ സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ പിഡബ്ല്യുഡി അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീണ്ടും കടലെടുത്ത് കാപ്പാട് ബീച്ച് റോഡ്; വാഹനഗതാഗതം ദുരിതത്തില്‍