നാടക പ്രവര്‍ത്തകന്‍ കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് അന്തരിച്ചു


കന്നൂര്‍: നാടക പ്രവര്‍ത്തകനും, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

കന്നൂര് നാടകദേശം, സാഗര കന്നൂര്, രാഷ്ട്രീയ ജനതദള്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. നിരവധി നാടകങ്ങളില്‍ അഭിനയിച്ചു.

അച്ഛന്‍: എ.കെ.കൃഷ്ണന്‍ (റിട്ട.കെഎസ്ആര്‍ടിസി), അമ്മ: രാധ (റിട്ട. ഹോമിയോ ഡിപ്പാര്‍ട്ട് മെന്റ്). സഹോദരങ്ങള്‍: ആര്‍.കെ.മനോജ് (ഫോര്‍ച്യൂണ്‍ ഷോപ്പ് കന്നൂര്), ജിന്‍സി. ഭാര്യ: അഖില. മകള്‍ :റയ (വിദ്യാര്‍ത്ഥി).

സംസ്‌ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.