മണിപ്പൂരിലെ പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രതിഷേധ ജ്വാല തീര്‍ത്ത്‌ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം


ചേമഞ്ചേരി: മണിപ്പൂരിൽ നടക്കുന്നത് ക്രൂരവും നിന്ദ്യവുമായ പീഢന പരമ്പരകളാണെന്ന്‌ കാഞ്ഞിലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്. മണിപ്പൂരിലെ പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

”കലാപത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം തെരുവിൽ കശക്കിയെറിയപ്പെടുകയാണ്. ഈ കാട്ടാള നീതിക്കെതിരെ പോരാടേണ്ടത് ഓരോ ഇന്ത്യക്കാരൻ്റെയും, സാംസ്കാരിക പ്രവർത്തകരുടെയും അടിയന്തിര ബാധ്യതയാണ്. ബോധി പോലുള്ള ഗ്രന്ഥാലയങ്ങൾ ഇത്തരം പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഏറെ ശ്ളാഘനീയം തന്നെയാണെന്നും അദ്ധേഹം പറഞ്ഞു.

ഗ്രന്ഥാലയ പരിസരത്തു നടന്ന പരിപാടിയിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ. എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. നിമിഷ പത്മനാഭൻ, സൗദാമിനി ടീച്ചർ, അഭിരാഗ് എന്നിവർ സംസാരിച്ചു.