വയലാര്‍ അനുസ്മരണം; പുസ്തക ചര്‍ച്ചയുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വായനക്കൂട്ടം
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വായനക്കൂട്ടം വയലാർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് 3മണിക്ക് കാഞ്ഞിലശ്ശേരി നായനാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെറുകഥാകൃത്തും പ്രഭാഷകനുമായ അനിൽ കാഞ്ഞിലശ്ശേരി പുസ്തകാവലോകനം നടത്തി.
ഈ വർഷത്തെ വയലാർ അവാർഡ് നേടിയ അശോകൻ ചെരുവിലിന്റെ ‘കാട്ടൂർ കടവ്’ എന്ന നോവലാണ് പൊതു വായനക്കായി തെരഞ്ഞെടുത്തത്. ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടർ എൻ.വി സദാനന്ദൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.
വിപിൻ ദാസ്, കെ.സൗദാമിനി, വി.എം ലീല എന്നിവർ സംസാരിച്ചു. തുടര്‍ന്ന് വയലാർ സിനിമാ ഗാനങ്ങളുടെ ആലാപനവും അരങ്ങേറി.
Description: Kanjilassery Bodhi Granthalayam reading group with book discussion