ഇരുപതോളം പ്രവര്‍ത്തകരുടെ രചനകള്‍; കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വനിതാവേദി അംഗങ്ങള്‍ തയ്യാറാക്കിയ ‘നാരായം’ മാസിക പ്രകാശനം ചെയ്തു


ചേമഞ്ചേരി: ബോധി വനിതാവേദി അംഗങ്ങള്‍ തയ്യാറാക്കിയ നാരായം – മാസിക പ്രകാശനം ചെയ്തു. വനിതാവേദി പ്രവര്‍ത്തകരായ ഇരുപതോളം പേരുടെ രചനകളാണ് നാരായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാസിക പ്രാകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു.

പ്രശസ്ത നാടക കൃത്ത് ജി. ശങ്കരപ്പിള്ള അനുസ്മരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ശിവദാസ് പൊയില്‍ക്കാവ് അനുസ്മരണ പ്രഭാഷണം നടത്തി. ബോധി പ്രവര്‍ത്തകരായ വി.എം. ലീല ടീച്ചര്‍, പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍, സൗദാമിനി ടീച്ചര്‍, സൂര്യ, ഇന്ദിര ടീച്ചര്‍, ബിന്ദു സോമന്‍, സജിതാ ഷെറി, ജാനകി. വി.വി.എം, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.