രോഗ നിര്‍ണ്ണയം നടത്തിയവര്‍ക്കായി സൗജന്യ ശസ്ത്രക്രിയയ്ക്ക് സംവിധാനം; നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം
ചേമഞ്ചേരി: ഗ്രാമാരോഗ്യത്തിന് കൈത്താങ്ങായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍. നൂറിലധികം ആളുകള്‍ നേത്ര പരിശോധനാ ക്യാമ്പില്‍ പരിശോധനക്കായി എത്തി. കോഴിക്കോട് ബീച്ച് ആശുപത്രി, തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.
ഡോക്ടര്‍ ഷീബ.കെ.ജെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീഷ്.കെ.വി എന്നിവര്‍ നേതൃത്വം നല്‍കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷീബ.കെ.ജെ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ബിന്ദു സോമന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജിതാ ഷെറി, ബീച്ചാശുപത്രി നേത്ര രോഗ വിദഗ്ധ ഡോക്ടര്‍ ചിത്ര, ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍, ലിന്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ തിമിര രോഗ നിര്‍ണ്ണയം നടത്തിയവര്‍ക്കായി സൗജന്യ ശസ്ത്രക്രിയാ സംവിധാനം ഏര്‍പ്പാടു ചെയ്തു. രക്ത സമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയും പരിശോധിച്ചു.
Summary: Kanjilassery Bodhi Granthalaya organized an eye examination camp