ഉക്രയിനിലെ യുദ്ധഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയ കൊയിലാണ്ടിയിൽ നിന്നുള്ള വിദ്യാർത്ഥികളെ കാനത്തില്‍ ജമീല എം.എല്‍.എ സന്ദര്‍ശിച്ചു


കൊയിലാണ്ടി: ഉക്രയിനിലെ യുദ്ധഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ എം.എല്‍.എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. പന്തലായനിയിലെ അഭിമന്യു, ഷനാന്‍ മില്ലര്‍, കൊയിലാണ്ടിയിലെ ആയിഷ അമന്‍, കോട്ടക്കലിലെ നെവില്‍.ബി.രാജ്, അയനിക്കാട്ടെ മുഹമ്മദ് ഫഹീം, ജിഫ്രിന്‍ എന്നിവരെയാണ് എം.എല്‍.എ വീടുകളിലെത്തി സന്ദര്‍ശിച്ചത്.

വിവിധ ഇടങ്ങളില്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, സി.പി.എം നേതാക്കളായ എന്‍.ടി.അബ്ദുറഹ്മാന്‍, എന്‍.സി.മുസ്തഫ, യു.കെ.ചന്ദ്രന്‍, എന്‍.ടി.രാജന്‍ എന്നിവര്‍ എം.എല്‍.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ചിത്രങ്ങൾ: