ദേശീയപാതയില്‍ അണ്ടര്‍പാസുകള്‍ അനുവദിച്ചത് വളരെ പരിമിതം; ജനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിച്ച് കാനത്തില്‍ ജമീല എം.എല്‍.എ


കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുളള എന്‍എച്ച് 66 ന്റെ പണി പുരോഗമിക്കുന്ന കൊയിലാണ്ടി മണ്ഡലത്തില്‍ ആവശ്യത്തിന് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കണമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. അണ്ടര്‍പാസുകള്‍ തമ്മില്‍ കിലോമീറ്ററുകളുടെ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് റോഡിന് മറുവശം കടക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

എന്‍.എച്ച് ദോശീയപാത കടന്നു പോകുന്ന ഭാഗങ്ങളില്‍ അണ്ടര്‍പാസുകള്‍ വളരെ കുറവായതിനാലാണ് പ്രദേശവാസികള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ഇരുഭാഗത്തുമുളള സര്‍വ്വീസ് റോഡിലൂടെ പോവുന്നതു കൊണ്ട് സ്റ്റോപ്പിലെത്തുന്ന യാത്രക്കാര്‍ക്ക്് മറുഭാഗത്തെത്തണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണുളളത്. അണ്ടര്‍പാസ്സുകള്‍ വളരെ പരിമിതമായാണ് അനുവദിച്ചിട്ടുളളത്.

അതുകൊണ്ടു തന്നെ അണ്ടര്‍പാസ്സില്ലാത്ത പ്രധാന തെരുവുകള്‍, സ്‌ക്കുളുകള്‍, ആരാധനാലയങ്ങള്‍, പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് അത്യാവശ്യത്തിനു റോഡ് മുറിച്ചു കടക്കുവാനുളള ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കാനാശ്യമായ നടപടികള്‍ കൈക്കൊളളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.