നന്തി മൂടാടി ടൗണ്‍ നവീകരണ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ സര്‍ക്കാറില്‍ ഇടപെടാമെന്ന് കാനത്തില്‍ ജമീല


മൂടാടി: നന്തി മൂടാടി ടൗണ്‍ നവീകരണ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ സര്‍ക്കാറില്‍ ഇടപെടാമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ. മൂടാടിയില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ലൈഫ് ഭവന പദ്ധതി, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരിശ് രഹിത പഞ്ചായത്ത്, പശ്ചാത്തല മേഖലയുടെ ആധുനികവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ പദ്ധതികള്‍ രൂപീകരിക്കാന്‍ വികസന സെമിനാര്‍ തീരുമാനിച്ചു.

മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഭാസ്‌കരന്‍, എം.പി.അഖില, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, റഫീഖ് പുത്തലത്ത്, പാര്‍ട്ടി നേതാക്കളായ കെ.സത്യന്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, കെ.എം.കുഞ്ഞിക്കണാരന്‍, പി.എം.ബി. നടേരി സിറാജ് മുത്തായം എന്നിവര്‍ സംസാരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.മോഹന്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്നിവരും സെമിനാറില്‍ പങ്കുചേര്‍ന്നു.

Summary: kanathil jameela says she will intervene with the government to implement the Nandi Moodadi Town Renovation Master Plan