ഭക്തി സാന്ദ്രമായി പേരാമ്പ്ര കല്ലൂര്‍കാവ് പാമ്പൂരി കരുവാന്‍ ഭഗവതിക്ഷേത്രത്തിലെ വിഷുവിളക്ക് ഉത്സവം; വര്‍ണാഭമായി കുടവരവ്


പേരാമ്പ്ര: ഉത്സവ ലഹരിയില്‍ കല്ലൂര്‍കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രം. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ രാവിലെ മുതല്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ ദൃശ്യമാകുന്നത്. വിഷുവിളക്ക് ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ കപ്പലോട്ടം തിറ, പാസൂരി കരുവാന്റെ തിറ എന്നിവ നടന്നു. ഇളനീര്‍വെപ്പിന് ശേഷം ഉച്ചയ്ക്കാണ് പാണ്ടിമേളം നടക്കുക. വൈകിട്ട് നാലിന് കുളിച്ചാറാട്ട്, തണ്ണീ രാമൃത് ഒപ്പിക്കല്‍, പടിഞ്ഞാറ്റയില്‍നിന്ന് പാട്ടുപുരയിലേക്ക് താലപ്പൊലി എന്നിവയും നടക്കും.

Also Read- എല്‍.എസ്.എസ് വിജയികള്‍ക്ക് അനുമോദനവുമായി കാരയാടെ ഏക്കാട്ടൂര്‍ ഗ്രാന്‍മ കലാകായിക സമിതി

ഭക്തര്‍ക്ക് കാഴ്ച വിസ്മയമൊരുക്കി ഇന്നലെ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള കുടവരവ്. വൈകീട്ട് മൂന്നുമുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുടവരവുകള്‍ ക്ഷേത്രാങ്കണത്തിലേക്ക് എത്തിചേര്‍ന്നു. പുഷ്പങ്ങളാല്‍ അലംകൃതമായ കുടവരവിനൊപ്പം വാദ്യ മേളങ്ങള്‍ അകമ്പടിയായി.

നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് കാണിക്കയും നേര്‍ച്ചക്കാഴ്ചകളുമായി ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. പേരാമ്പ്രയുടെ സമീപ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ആളുകളാണ് ഇന്ന് രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് എത്തി ചേര്‍ന്നത്.