പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് കളിക്കൂട്ടം ഗ്രന്ഥശാലയും വാസുദേവശ്രമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും


നടുവത്തൂര്‍: കളിക്കൂട്ടം ഗ്രന്ഥശാലയും വാസുദേവശ്രമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കളിക്കൂട്ടം ലൈബ്രറി ഹാളില്‍ നടന്ന പരിപാടി കവി ജെ.ആര്‍. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ടി.വി കൊച്ചുബാവയുടെ ‘വൃദ്ധസദനം’ എന്ന നോവല്‍ മുരളീധരന്‍ നടേരി അവതരിപ്പിച്ചു.

കൂടാതെ എട്ടാം ക്ലാസ്സുകാരി ചാരു ലിയോണ എഴുതിയ ‘ഓര്‍മ്മമരം’എന്ന പുസ്തകം പരിചയപ്പെടുത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എ .ഇന്ദിര ടീച്ചര്‍ പരിപാടിയില്‍ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് കെ.സി. സുരേഷ് അധ്യക്ഷം വഹിച്ചു. കെ.പി. വിനീത്, സോളമന്‍ ബേബി, സുധീര്‍ .കെ, റജില വി.കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാജന്‍ നടുവത്തൂര്‍ സ്വാഗതവും അഞ്ജന സുരേഷ് നന്ദിയും പറഞ്ഞു.