വിനോദസഞ്ചാരികള്‍ക്ക് ആശ്വാസ വാര്‍ത്ത; കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലേക്ക് ഇനി യാത്ര തുടരാം, കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട കക്കയം ഹൈഡല്‍ ടൂറിസം പാര്‍ക്ക് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും


കൂരാച്ചുണ്ട്: കഴിഞ്ഞ ഒരു മാസമായി അടച്ചിട്ട കക്കയം ഹൈഡല്‍ ടൂറിസം പാര്‍ക്ക് നാളെ മുതല്‍ ( 23/02/2024) തുറന്ന് പ്രവൃത്തിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇന്ന് കക്കയത്ത് കെ.എസ്.ഇ.ബിയുടെ ഐ.ബി യില്‍ വെച്ച് സ്ഥലം എം.എല്‍.എ സച്ചിന്‍ ദേവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.

കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ഒരുമാസത്തോളമായി കക്കയം ടൂറിസം കേന്ദ്രം അടച്ചിട്ടത്. യോഗത്തില്‍ വനമേഖലയോടു ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രേവേശനം സുരക്ഷിതത്വം ഉറപ്പാക്കി എന്ന് തുറക്കാന്‍ പറ്റുമെന്ന് വനം വകുപ്പിനോട് അറിയിക്കാന്‍ നിര്‍ദേശിച്ചു.

ആവശ്യമായ ആളുകളെ നിയമിച്ച് നിലവില്‍ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പുവരുത്തി തുറക്കേണ്ട ഉത്തരവാദിത്വം ഹൈഡല്‍ ടൂറിസം സെന്ററിന്റേതാണെന്നും വനാതിര്‍ത്തിയിലേക്ക് ടുറിസ്റ്റുകളെ പ്രേവേശിപ്പിക്കാതെ, ഗാര്‍ഡുമാരെ നിയമിച്ച് വേണ്ടത്ര സുരക്ഷിതത്വം ഉറപ്പുവരുത്താനും യോഗത്തില്‍ വനം വകുപ്പിനോട് നിര്‍ദേശിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, വാര്‍ഡ് മെമ്പര്‍ ഡാര്‍ലി പുല്ലം കുന്നേല്‍, ജെസി കരിമ്പനക്കല്‍, രാഷ്ട്രിയകക്ഷി പ്രതിനിധികളായഗഏ അരുണ്‍, സണ്ണി വട്ടത്തറ, സുനില്‍ പാറപ്പുറം, മുജീബ് കോട്ടാല, ബേബി തേക്കാനത്ത്, ആന്‍ഡ്രൂസ് കട്ടികാന, ജനറേഷന്‍ എക്‌സി.എഞ്ചിനിയര്‍ സലിം ,ഡാം സേഫ്റ്റി അസി.എഞ്ചിനിയര്‍ ശ്രീറാം, ഡെപ്യൂട്ടി റെയ്ഞ്ചര്‍ വിജിത്ത്, ഫോറസ്റ്റ് ഗാര്‍ഡ് അമ്യത്, ഹൈഡല്‍ ടുറിസം മാനേജര്‍ ശിവദാസ് ചെമ്പ്ര, ഹൈഡല്‍ ടൂറിസം ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.