കക്കയം ഇക്കോ ടൂറിസം കേന്ദ്രം തുറന്നു; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു


കൂരാച്ചുണ്ട്: കക്കയം ഇക്കോറൂടിസം കേന്ദ്രം തുറന്നു. കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് ജനുവരി 20 ന് ആയിരുന്നു അടച്ചിട്ടത്. കരിയാത്തുംപാറ, തോണിക്കടവ് എന്നിവിടങ്ങളില്‍ എത്തുന്ന യാത്രികര്‍ കക്കയം ഡാംസൈറ്റിലേയ്ക്കും എത്തിത്തുടങ്ങി.

എന്നാല്‍ കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ജില്ലാ ഫോറസ്റ്ര് ഡെവലപ്‌മെന്‍ര് ഏജന്‍സിയുടെ തീരുമാന പ്രകാരം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കായ 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിച്ചു. കുട്ടികള്‍ക്ക് 20 ല്‍ നിന്ന് 30 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

മലബാര്‍ വന്യ ജീവി സങ്കേത്തതിന്റെ ഭാഗമായതിനാല്‍ പത്തുരൂപ സാങ്ച്വറി ഫീസായി ഈടാക്കുന്നതിനാലാണ് ടിക്കറ്റ് 50 രൂപ നല്‍കേണ്ടിവരുന്നത്.