ബസ്‌റ്റോപ്പില്‍ കുഴഞ്ഞുവീണു മരിച്ച കാഞ്ഞിലശ്ശേരി സ്വദേശിയായ വയോധികന്റെ മൃതദേഹം സംസ്ക്കരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബസ്‌റ്റോപ്പില്‍ കുഴഞ്ഞുവീണു മരിച്ച വയോധികന്റെ മൃതദേഹം സംസ്ക്കരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി വെളുത്തേടത്ത് പുരുഷോത്തമനാണ് മരിച്ചത്. പൊതുദർശനത്തിന് ശേഷം കാപ്പാടുള്ള വിശ്രാന്തി ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.

ഇന്ന് ഉച്ചയോടെ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് അരികിലുള്ള ബസ്റ്റോപ്പില്‍ പുരുഷോത്തമൻ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.

ഭാര്യ: പ്രേമലത. മക്കള്‍: ഷാനു, ഷിഖി. മരുമകന്‍: പ്രമോദ്.