ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി പഠനശിബിരം മെയ് അഞ്ച് മുതല്‍
കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി പഠന ശിബിരം സംഘടിപ്പിക്കുന്നു. മെയ് അഞ്ച് മുതല്‍ 14 വരെയാണ് ശിബിരം. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പു നിര്‍മ്മാണവും എന്നിവക്ക് പുറമെ ഓട്ടന്‍ തുള്ളല്‍, കൂത്ത്, കൂടിയാട്ടം എന്നിവയുടെ പരിശീലനവും ശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശിബിരത്തില്‍ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 10 വയസ്സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. രാവിലെ 9.30 മുതല്‍ 5.30 വരെയാണ് പരിശീലന സമയം. എല്ലാ ദിവസവും വൈകീട്ട് 5.30 മുതല്‍ 6.30 വരെ വിവിധ ഗ്രാമ കേന്ദ്രങ്ങളില്‍ കഥകളി അവതരണം, ആട്ടക്കഥാ പരിചയം എന്നിവയും സംഘടിപ്പിക്കും. കലാമണ്ഡലം പ്രേംകുമാര്‍, കലാമണ്ഡലം ശിവദാസ്, കലാനിലയം ഹരി, കലാനിലയം പത്മനാഭന്‍, കലാമണ്ഡലം ശബരീഷ്, പൈങ്കുളം നാരായണചാക്യാര്‍, പ്രഭാകരന്‍ പുന്നശ്ശേരി എന്നിവര്‍ നേതൃത്വം നല്കും. താല്‍പ്പര്യമുള്ളവര്‍ നേരിട്ടോ ഓണ്‍ലൈന്‍ ആയോ മെയ് രണ്ടിനു മുമ്പ് അപേക്ഷിക്കണം.
ഫോണ്‍: 9446258585, 9745866260, 9446630409.