പ്രവാസ ലോകത്ത് കടലൂരുകാരുടെ ഒത്തുചേരലായി ഇഫ്താര്‍; ദുബൈയില്‍ ഇഫ്താര്‍ വിരുന്നൊരുക്കി കടലൂര്‍ മുസ്‌ലിം അസോസിയേഷന്‍
ദുബൈ: യു.എ.ഇ കേന്ദ്രീകരിച്ച് നന്തി കടലൂര്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന കടലൂര്‍ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തില്‍ ദുബൈ അല്‍ ശബാബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ മീറ്റ് പ്രവാസ ലോകത്ത് ഒരു നാടിന്റെ വലിയ ഒത്തു ചേരലായി മാറി. കടലൂര്‍ പ്രദേശത്ത് കാരുടെ വലിയ സ്‌നേഹ സംഗമമായി ഇഫ്ത്താര്‍ മീറ്റ് മാറ്റുരച്ചു. വി.കെ.കെ റിയാസ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ സയ്യിദ് അബ്ബാസ് അല്‍ അഹദല്‍ മുഖ്യാതിഥിയായി. നാസിം പാണക്കാട്, സാജിദ് കൈനോത്ത്, ഹനീഫ നിലയെടുത്ത്, രാജീവന്‍ രാജ് വില്ല സംസാരിച്ചു.
ജാഫര്‍ നിലയെടുത്ത് സ്വാഗതവും പിവി നിസാര്‍ നന്ദിയും പറഞ്ഞു. സയ്യിദ് ഫസല്‍ തങ്ങള്‍, ബഷീര്‍ വിപി, സമീര്‍ മനാസ്, ഷരീഫ് ദാരിമി, മുഹമ്മദലി മലമ്മല്‍, റസല്‍ മുക്കാട്ട്, ഹാരിസ് തൈക്കണ്ടി, സിറാജ് തയ്യില്‍, താജു എരവത്ത്, ഉസ്മാന്‍ഹാജി സാഹിബ്, നബീല്‍ നാരങ്ങോളി, റാഷിദ് വികെകെ, അബ്ദുറഹിമാന്‍ വി.കെ.കെ, ഷഫീഖ് സംസം, നബീല്‍ പിഎന്‍കെ, അറഫാത്ത് താരമ്മല്‍, റാഫി നിലയെടുത്ത്, ജവാദ് കമ്മടത്തില്‍, ഹാരിസ് തങ്ങള്‍, ബാസിത് ആര്‍.വി, മുഹ്‌സിന്‍ തൈക്കണ്ടി, യൂനുസ് പുളിമുക്ക്, റംഷി കുമ്മവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.