കുട്ടികളും രക്ഷിതാക്കളും ആടിപ്പാടി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കാപ്പാട്‌ തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്റര്‍ ഉദ്ഘാടനം


Advertisement

കൊയിലാണ്ടി: കാപ്പാട്‌ തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ (വിആര്‍സി) ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ നിർവ്വഹിച്ചു. മുഖ്യാതിഥി മർവാൻ മുനവ്വർ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.

Advertisement

തുടര്‍ന്ന് സെന്ററിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് എന്നിവ സ്വന്തമാക്കിയ മർവാൻ മുനവ്വറിന് ചടങ്ങില്‍ തണൽ പ്രസിഡന്റ്‌ അഹമ്മദ് കോയ സ്നേഹോപകാരം നൽകി.

Advertisement

തണൽ പ്രസിഡന്റ്‌ അഹമ്മദ് കോയ വലീദ് വില്ല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, ബഷീർ ടി.ടി മുസ്തഫ, ഗീതാനന്ദൻ മാസ്റ്റർ, ആയിഷ നാസർ, ശിവാനന്ദൻ, സുലൈഖ അബൂട്ടി എന്നിവർ സംസാരിച്ചു. തണൽ ജനറൽ സെക്രട്ടറി സാദിഖ് ടി.വി സുറുമ സ്വാഗതവും, ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.

Advertisement