ലഹരിയ്‌ക്കെതിരെ സന്ദേശവുമായി ‘കാലം സാക്ഷി’; സുരേഷ് കനവിന്റെ ഏകപാത്ര നാടകം ശ്രദ്ധേയമായി
ലോക നാടക ദിനത്തില്‍ ലഹരി വിരുദ്ധ സന്ദേശവുമായി സുരേഷ് കനവിന്റെ ഏകപാത്ര നാടകം കാലം സാക്ഷി. ആശയവും ധൈര്യവും നല്‍കിയത് പ്രശസ്ത സംവിധായകന്‍ എ.ജി.രാജനാണ്. സിനിമയിലും നാടകങ്ങളിലും അഭിനയിക്കുന്ന കനവ് സുരേഷ് ചിത്രകാരനും ശില്പ്പിയുമാണ്.
ലഹരിയുടെ അതിഭീകര താണ്ഡവം രാജ്യത്തിന് ഭാവിയില്‍ തലയില്ലാത്ത തലമുറകളെ സൃഷ്ടിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം എന്നും രാജ്യത്തിന്റെ രാഷ്ട്ര സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെടുമെന്ന ഭയമാണ് നാടകം കളിക്കാന്‍ ഇറങ്ങി തിരിച്ചതിന് പിന്നില്‍. രക്ഷിതാക്കളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഒരുങ്ങി ഇറങ്ങിയത്.
കലാ സാംസ്‌കാരിക സംഘടനയായ ഇപ്റ്റയുടെയും കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘ നന്മയുടടെയും സഹകരണത്തോടു കൂടിയാണ് കോഴിക്കോട് മിട്ടായിത്തെരുവ് ജംഗ്ഷനിലെ എസ്.കെ.പൊറ്റക്കാടിന്റെ ശില്‍പ്പത്തിന് സമീപവും -ചക്കിട്ടപാറ അങ്ങാടിയിലും അദ്ദേഹം അവതരിപ്പിച്ചത്. തെരുവ് നാടകം യൂട്യൂബിലും ഫേസ്ബുക്കിലും മറ്റ് നവമാധ്യമങ്ങളിലും വൈറലായി മാറിക്കൊണ്ടിരിക്കുന്നു.
Summary: ‘Kaalam Sakshi’ drama with a message against drug addiction