‘എം.ടി കഥകളിലൂടെ’; അനുസ്മരണ പ്രഭാഷണവും സിനിമാ പ്രദര്‍ശനവുമായി പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക ഗ്രന്ഥാലയം


Advertisement

പുളിയഞ്ചേരി: കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല എം.ടി. അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി യുവകഥാകൃത്ത് കെ.വി ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. എം.ടി കഥകളിലൂടെയെന്ന വിഷയത്തില്‍ ജ്യോതിഷ് സംസാരിക്കുകയും ചെയ്തു.

Advertisement

‘എം ടി രമണീയം ഒരു കാലം’ എന്ന വിഷയത്തില്‍ ഷാജി വലിയാട്ടില്‍ സംസാരിച്ചു. കൗണ്‍സിലര്‍ വലിയാട്ടില്‍ രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Advertisement


ചടങ്ങില്‍ മലയാള നാടക ഗവേഷണ പ്രബന്ധത്തിന് ഡോക്ട്രേറ്റ് നേടിയ മോഹനന്‍ നടുവത്തൂരിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി ഉപഹാരം സമര്‍പ്പിച്ചു. എം.ടി തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

Advertisement