സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മദ്യവില്‍പ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കുക; സിവില്‍ സപ്ലൈസ് ഡിപ്പോക്ക് മുന്‍പിലെ ധര്‍ണ്ണയില്‍ അഡ്വ.കെ.പ്രവീണ്‍ കുമാര്‍


കൊയിലാണ്ടി: സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മദ്യ വില്‍പ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലെസ് ഡിപ്പോക്ക് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവേലി സ്റ്റോറിലെ സബ്‌സിഡി നിരക്കിലുളള നിത്യോപയോഗ സാധനങ്ങളുടെ വിതരണം പുന:സ്ഥാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പര്‍മാരായ മഠത്തില്‍ നാണു, പി.രത്‌നവല്ലി, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ വി.ടി.സുരേന്ദ്രന്‍, കെ.വി ശോഭന, ഇ.എം.ശ്രീനിവാസന്‍, മനോജ് പയറ്റുവളപ്പില്‍, യു.കെ.രാജന്‍, തന്‍ഹീര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.