സര്‍ക്കാരിന്റെ ജനദ്രോഹമദ്യനയം പിന്‍വലിക്കണം; വടകരയില്‍ ലഹരി നിര്‍മ്മാര്‍ജന സമിതിയുടെ പരിപാടിയില്‍ കെ. മുരളീധരന്‍ എം.പി


വടകര: കേരളീയ സമൂഹത്തിന്റെ സൈ്വര്യ ജീവിതവും സമാധാനവും തകര്‍ക്കുന്നതാണ് സര്‍ക്കാറിന്റെ മദ്യനയമെന്നും മദ്യനയം പിന്‍വലിക്കണമെന്നും കെ. മുരളീധരന്‍ എം.പി. ലഹരി നിര്‍മ്മാര്‍ജന സമിതി മുഖ്യമന്ത്രിക്ക് പ്രതിഷേധ ഇമെയില്‍ സന്ദേശമയക്കുന്നതിന്റെ കോഴിക്കോട് നോര്‍ത്ത് ജില്ലാതല ഉല്‍ഘാടനം വടകരയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പ്രധാന കാരണം മദ്യവും മയക്കുമരുന്നുമാണ്. ഇത് മനസ്സിലാക്കിയിട്ടും മദ്യ- ലഹരി മാഫിയകള്‍ക്ക് വളരാന്‍ സൗകര്യമൊരുക്കി കൊടുക്കുകയാണ് കേരള സര്‍ക്കാര്‍. മദ്യത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചും കൂടുതല്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയും കേരളത്തെ മദ്യപാനികളുടെ ഹബ്ബാക്കി മാറ്റുന്നതാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു.

എല്‍.എന്‍.എസ് സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കമ്മന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇമ്പിച്ചി മമ്മു ഹാജി മുഖ്യപ്രഭാഷണം നടത്തി.

‘അക്ഷരം’ അവാര്‍ഡ് ജേതാവ് ഉസ്മാന്‍ ഒരിയാന ഒഞ്ചിയം, എല്‍.എ ന്‍.എസ് വനിതാ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.മറിയം ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി.സ്വഫിയ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്യാമള കൃഷ്ണാര്‍പ്പിതം, ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അബൂബക്കര്‍, ആബിദ, എല്‍.എന്‍.എസ് യൂത്ത് വിംഗ് ജില്ലാ കണ്‍വീനര്‍ അനസ് നാദാപുരം, സുപ്പി.കെ.കെ തിരുവള്ളൂര്‍, ഖാദര്‍ ഏറാമല, റഷീദ് മണ്ടോളി, യൂസുഫ് ഹാജി, ഷഫീല.പി, യൂനുസ് എ.വി.ഹാരിസ് മണിയൂര്‍, എന്നിവര്‍ പ്രസംഗിച്ചു.

എല്‍.എന്‍.എസ് ജില്ലാ ചെയര്‍മാന്‍ അബ്ദുല്‍ കരീംകോച്ചേരി സ്വാഗതവും കണ്‍വീനര്‍ ലത്തീഫ് കാവലാട് നന്ദിയും പറഞ്ഞു.