പങ്കെടുത്ത മൂന്ന് മത്സരങ്ങളിലും വിജയി; ഇന്റര്‍നാഷണല്‍ ഫാഷന്‍ ഇന്‍സ്റ്റ മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയി കീഴരിയൂര്‍ സ്വദേശിനി ജുവന്യ ഷൈജു


കീഴരിയൂര്‍: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടത്തിയ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഇന്‍സ്റ്റ മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയി കീഴരിയൂര്‍ സ്വദേശനിയായ കൊച്ചുമിടുക്കി ജുവന്യ ഷൈജു. ഡാന്‍സിനോടൊപ്പം ഫാഷന്‍ മത്സരങ്ങളിലേയ്ക്കും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

കീഴരിയൂര്‍ മണ്ണാടികുന്ന് കുട്ടി പറമ്പില്‍ ഷൈജു അതുല്യ ദമ്പതികളുടെ മകളായ ജുവന്യ നടുവത്തൂര്‍ യു.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആകെ മൂന്ന് ഫാഷന്‍ ഷോ മത്സരങ്ങളിലാണ് ജുവന്യ പങ്കെടുത്തിട്ടുള്ളത്. ബെസ്റ്റ് പെര്‍ഫോമന്‍സ്, ബെസ്റ്റ് ടാലന്റ് പെര്‍ഫോമന്‍സര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ഇതിനോടകം ജുന്യ നേടിയെടുത്തിട്ടുണ്ട്.

കോഴിക്കോട് നടന്ന മത്സരത്തില്‍ 200 മത്സരാര്‍ത്ഥികളോട് മാറ്റുരച്ചാണ് ജുവന്യ ഷൈജുവിന് മിന്നും വിജയത്തില്‍ എത്താന്‍ കഴിഞ്ഞത്. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കാനാണ് ജുവന്യയ്ക്ക് താല്‍പര്യമെന്ന് അമ്മ അതുല്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: Juvanya Shaiju, a native of Keezhriyur, became the second runner-up in the International Fashion Insta competition.