സംസ്ഥാനത്ത് ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി
തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ജൂലൈ മാസത്തെ റേഷന്‍ വിതരണം 8 ആം തിയ്യതി മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തിയതിയ്ക്ക് പകരം ജൂലൈ 6 ന് ആയിരിക്കും.
സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സമരം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. സമരപരിപാടികള്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ കഴിഞ്ഞദിവസം റേഷന്‍ വ്യാപാരികള്‍ യോഗം ചേര്‍ന്നിരുന്നു.