കൗണ്‍സിലിങ് ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും; ജെ.ആര്‍.സി കൊയിലാണ്ടി ഉപജില്ല സെമിനാര്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍


Advertisement

കൊയിലാണ്ടി: ജെ.ആര്‍.സി കൊയിലാണ്ടി ഉപജില്ല സി ലെവല്‍ സെമിനാര്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ നടന്നു. സെമിനാര്‍ പ്രധാനാധ്യാപിക വിജിത ഉദ്ഘാടനം ചെയ്തു. സി.ബൈജു അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

Advertisement

സി.ബാലന്‍, ജിഷ എന്നിവര്‍ പ്രസംഗിച്ചു. ലഹരി ഉപയോഗം ദൂഷ്യവശങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ ജെ.ആര്‍.സി കേഡറ്റുകള്‍ തയ്യാറാക്കിയ സെമിനാര്‍ റിപ്പോര്‍ട്ട് എം.ജി.ബല്‍രാജ് പ്രകാശനം ചെയ്തു. കൗണ്‍സിലിംഗ് ക്ലാസ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി. സിനി സ്വാഗതവും നഫിസ അമ്മിണിക്കണ്ടി നന്ദിയും പറഞ്ഞു

Advertisement
Advertisement

Summary: JRC Koyilandy Upazila Seminar at Travancore Higher Secondary School