സൈക്കോളജിസ്റ്റ്, സ്പെഷൽ എഡ്യുക്കേറ്റേഴ്സ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം; നോക്കാം വിശദമായി


കോഴിക്കോട്: ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ്, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജോലിയൊഴിവുകളും യോ​ഗ്യതകളുമെന്തെല്ലാമെന്ന് നോക്കാം.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിനും വിവിധ കോടതികളിൽ മൊഴി രേഖപ്പെടുത്താൻ സഹായിക്കുന്നതിനുമായി ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ് എന്നിവരുടെ പാനൽ തയ്യാറാക്കുന്നു. കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവരും കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുളളവരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അവസാന തിയ്യതി ഒക്ടോബർ 20 . വിലാസം :ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 . കൂടുതൽ വിവരങ്ങൾക്ക്: 0495 2378920.

കോഴിക്കോട് നിർഭയ ഷെൽട്ടർ ഹോമിൽ കരാർ അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് പാർട്ട് ടൈം തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

ഗവ:കോളേജ് തലശ്ശേരി ചൊക്ലിയിൽ സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800

കോഴിക്കോട് ജില്ലയിൽ വിവിധ കോടതികളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഒഴിവു വരുന്ന 8 അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 13.

Summary: Job vacancy: Temporary appointment to various posts