55 സ്ഥാപനങ്ങള്‍, ആയിരത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍; നൂറുകണക്കിനാളുകളുടെ ജോലി സ്വപ്‌നങ്ങള്‍ക്ക് തുണയായി കൊയിലാണ്ടി നഗരസഭയുടെ തൊഴില്‍മേള


കൊയിലാണ്ടി: നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ സഭയുടെ ഭാഗമായി നടത്തിയ തൊഴില്‍ മേളയില്‍ 55 വിവിധ സ്ഥാപനങ്ങളും കമ്പനികളും ആയിരത്തിലേറെ ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു.

രാവിലെ പത്തരയോടെ ആരംഭിച്ച തൊഴില്‍ മേള നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിഗ് കമ്മറ്റി അധ്യക്ഷരായകെ.ഇ. ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്, നിജില പറവക്കൊടി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ റംഷിന, ലിമീഷ്, തുഷാര, രൂപ, ശാലിനി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു.പി.ശങ്കരി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ വിപിന നന്ദിയും പറഞ്ഞു.