തൊഴിലന്വേഷകരാണെങ്കില്‍ ഉടന്‍ തയ്യാറാവാം; എഴുന്നൂറില്‍ അധികം തൊഴിലവസരങ്ങളുമായി പേരാമ്പ്രയില്‍ തൊഴില്‍മേള


Advertisement

പേരാമ്പ്ര: പേരാമ്പ്രയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള ഒരുക്കുന്നത്.

Advertisement

ഒക്ടോബര്‍ 26 ന് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നടക്കുന്ന തൊഴില്‍ മേള ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേളയില്‍ 20 ലധികം കമ്പനികള്‍ പങ്കെടുക്കും. 700ല്‍ അധികം ഒഴിവുകളുണ്ടാകും. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

Advertisement

പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/xJxUB1baGkmcB5LC6 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Advertisement

കമ്പനികള്‍, ഒഴിവുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ https://docs.google.com/document/d/1WBJ0WNXKPyBRi97i_3ZMhb2XpDirwVqC4IaYKFW_Abk/edit എന്ന ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്04962615500.

summary: job fair in perambra with more than 700 opportunities