തൊഴിലന്വേഷിക്കുകയാണോ? ജില്ലയ്ക്ക് അകത്തും പുറത്തും 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു, ആയിരത്തോളം ഒഴിവുകള്‍; മാര്‍ച്ച് എട്ടിന് പേരാമ്പ്രയില്‍ തൊഴില്‍മേള


പേരാമ്പ്ര: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്‍, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 8 ശനി രാവിലെ 9:30 ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു. ആയിരത്തോളം ഒഴിവുകളാണുള്ളത്.

എസ്.എസ്.എല്‍.സി മുതല്‍ പ്രൊഫഷണല്‍ ഡിഗ്രി വരെ യോഗ്യത ഉള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLSftiDt3LVYzMJfNLqAT-7L5El_svddC5boUFvspseRsZhfMvw/viewform

Summary: Job fair at Perampra on 8th March