ഇരുപതോളം പേര്‍ക്ക് സെലക്ഷന്‍, നിരവധി പേര്‍ ചുരുക്കപ്പട്ടികയില്‍; ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങളൊരുക്കി മേപ്പയൂരിലെ തൊഴില്‍മേള


Advertisement

മേപ്പയൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ മേപ്പയൂരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. സലഫി ഐടിഐ ക്യാമ്പസില്‍ സംഘടിപ്പിച്ച മേള മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു.

Advertisement

മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ, മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, സലഫിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുല്ല, അഡ്മിനിസ്‌ട്രേറ്റര്‍ സി.കെ ഹസന്‍, ഐടിഐ പ്രിന്‍സിപ്പല്‍ റാഷിദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

Advertisement

കെ.കെ.ഇ.എ പ്രതിനിധി ലിമീഷ് ഡിഡബ്ല്യൂഎംഎസ് പദ്ധതി വിശദീകരിച്ചു. തിക്കോടി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ പി.കെ സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് കോ.ഓര്‍ഡിനേറ്റര്‍ സബിഷ നന്ദിയും പറഞ്ഞു.

ഇരുന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ ഇരുപതോളം പേര്‍ക്ക് സെലക്ഷന്‍ കിട്ടുകയും 50 ഓളം പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടും നേടുകയും ചെയ്തിട്ടുണ്ട്.

Advertisement

Description: Job fair at Meppayur provides great opportunities for candidates