ജീവിതശൈലി രോഗങ്ങളെ തിരിച്ചറിയാം പ്രതിരോധിക്കാം; കൊയിലാണ്ടി നഗരസഭ പതിനേഴാം വാര്‍ഡില്‍ ജീവതാളം-സുകൃതം-ജീവിതം ആരോഗ്യമേള
കൊയിലാണ്ടി: നഗരസഭ പതിനേഴാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കൊയിലാണ്ടി സഹകരണ നീതി ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ വാര്‍ഡില്‍ ‘ജീവതാളം-സുകൃതം-ജീവിതം’ ആരോഗ്യമേള സംഘടിപ്പിച്ചു. കുറുവങ്ങാട് ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
തിരുവങ്ങൂർ സി.എച്ച്.സി കൊയിലാണ്ടി സെക്ഷൻ എച്ച് ഐ ബിന്ദുകല സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ രതീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു.
29 ാംവാർഡ് കൗൺസിലർ കേളോത്ത് വത്സരാജ്, കൊയിലാണ്ടി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി വിനോദ് കുമാർ, പി.എച്ച്. എൻ നിർമല തോമസ്, ജെ എച്ച് ഐ അമീർ തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എസ്.പി ആതിര ആരോഗ്യബോധവത്കരണ ക്ലാസ്സ് എടുത്തു. കുറുവങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ജെപിഎച്ച്എൻ ഷഹനാസ് നന്ദി പറഞ്ഞു.
നൂറ്റി അമ്പതോളം പേർ പങ്കെടുത്ത മേളയിൽ പ്രമേഹം, രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവ്, ഹീമോഗ്ലോബിൻ പരിശോധന, ICTC, ടി ബി രോഗപരിശോധന, നേത്രപരിശോധന, ആരോഗ്യബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയ സേവനങ്ങൾ ഒരുക്കിയിരുന്നു.
പരിപാടിയിൽ കൊയിലാണ്ടി സെക്ഷനിലെ ആരോഗ്യ പ്രവർത്തകർ, എം.എൽ.എസ്.പി, ഒപ്റ്റോമെട്രിസ്റ്റ് റിൻസി, ആശാ പ്രവർത്തകർ, ICTC ലാബ് ടെക്നിഷ്യൻ ആര്യ, നീതി സഹകരണ ലാബിലെ ലാബ് ടെക്നീഷ്യന്മാർ അനശ്വര, അമൃത, ഹൈറുന്നിസ കുമാരി, ശ്രദ്ധ തുടങ്ങിയവർ പങ്കെടുത്തു.